പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് ബൈല

പഞ്ചായത്തിന്റെ പരിധിക്കുള്ളിൽ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി രൂപീകരിച്ച നിയമാവലിയാണ്. ഇന്ത്യൻ ഭരണഘടന, കേരള പഞ്ചായത്ത് രാജ് ആക്ട് 1994, കൂടാതെ Plastic Waste Management Rules 2016 എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുക, പരിസരം ശുചിയായി നിലനിർത്തുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും കുറഞ്ഞ മൈക്രോൺ ഉള്ള പ്ലാസ്റ്റിക് കവറുകൾക്കും നിരോധനം ഏർപ്പെടുത്തുന്നതോടൊപ്പം വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, പരിപാടി സംഘാടകർ, നിർമ്മാതാക്കൾ എന്നിവർക്കുള്ള ഉത്തരവാദിത്വങ്ങളും രേഖയിൽ വിശദീകരിക്കുന്നു. ഹരിതകർമ്മസേനയുടെയും അംഗീകൃത ഏജൻസികളുടെയും സഹായത്തോടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം, വേർതിരിക്കൽ, റീസൈക്ലിംഗ്, നിർമാർജനം എന്നിവ നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് പിഴയും ശിക്ഷയും നിർദേശിച്ചിരിക്കുന്ന ഈ ബൈലോ, പരിസ്ഥിതി സൗഹൃദവും ജനപങ്കാളിത്തമുള്ളതുമായ മാലിന്യ നിയന്ത്രണ സംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നത്.

  • Plastic waste management bylaw