പൌരവകാശ രേഖ
പൗരാവകാശരേഖ (Citizen Charter) ഗ്രാമപഞ്ചായത്തിന്റെ ഭരണചുമതലകൾ, സേവനങ്ങൾ, പൗരന്മാരുടെ അവകാശങ്ങൾ, കടമകൾ, വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര രേഖയാണ്. ഗ്രാമപഞ്ചായത്തിന്റെ നിർബന്ധിത ചുമതലകളായ ശുചിത്വം, പൊതുജനാരോഗ്യം, കുടിവെള്ളം, റോഡ് പരിപാലനം, തെരുവുവിളക്കുകൾ, ജനന-മരണ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനെ കുറിച്ച് രേഖ വിശദീകരിക്കുന്നു. കൂടാതെ കാർഷികം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ദാരിദ്ര്യ നിർമാർജനം, വനിതാ-ശിശു വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ പഞ്ചായത്തിന്റെ പങ്കും ഉത്തരവാദിത്വങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമസഭയുടെ പ്രവർത്തനം, ജനപങ്കാളിത്തം, ഭരണസമിതികളുടെ ചുമതലകൾ, പഞ്ചായത്ത് അംഗങ്ങളുടെ അധികാരങ്ങൾ എന്നിവയും വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. പൊതുജനങ്ങൾക്ക് സുതാര്യവും ഉത്തരവാദിത്വപരവുമായ സേവനങ്ങൾ ഉറപ്പാക്കുകയും ജനാധിപത്യ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ രേഖയുടെ പ്രധാന ലക്ഷ്യം