കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

കരവാളൂർ ഗ്രാമപഞ്ചായത്തിലെ, ജനങ്ങൾ നിർദ്ദേശിച്ചതും ഭരണസമിതി അംഗീകരിച്ചതുമായ സാമൂഹ്യക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളും, സർക്കാർ പദ്ധതികളും, പൗരാവകാശരേഖ പ്രകാരമുള്ള സേവനങ്ങളും ജീവനക്കാരുടെ സഹകരണത്തിലൂടെ സമയബന്ധിതമായി പൊതുജനങ്ങളിൽ എത്തിച്ച് അവരുടെ പരിപൂർണ സംതൃപ്ത‌ി ഉറപ്പാക്കി പഞ്ചായത്തിന്റെ സർവ്വതോന്മുഖമായ പുരോഗതി നിരന്തരം മെച്ചപ്പെടുത്തുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ദൌത്യം

  • ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും ഗുണമേൻമയുള്ള സേവനങ്ങളും സമയബന്ധിതമായി ലഭ്യമാക്കുക.
  • ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ, കുടിവെള്ള മേഖലകളിൽ സ്ഥിരമായ പുരോഗതി കൈവരിക്കുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
  • ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണനടപടികൾ നടപ്പാക്കുക.
  • കാർഷികം, തൊഴിൽ, സ്വയംതൊഴിൽ പദ്ധതികൾ വഴി സാമ്പത്തിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുക.
  • പ്രകൃതിസംരക്ഷണവും മാലിന്യനിർമ്മാർജ്ജനവും ഉൾപ്പെടുന്ന പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കുക.